ചാലക്കര പുരുഷു
മാഹി: മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമുണ്ടാകുന്ന അപൂര്‍വ്വ രോഗങ്ങള്‍ക്ക് പ്രതിവിധിയായുള്ള മരുന്നുകളുണ്ട് ചെമ്പ്രയിലെ 86 കാരനായ മന്ദിക്കണ്ടി ബാലകൃഷ്ണക്കുറുപ്പിന്റെയടുത്ത്. പശുക്കള്‍ക്ക് ചര്‍മ്മ മുഴകള്‍ വന്ന് പൊട്ടി വ്രണമായി മരണത്തിലെത്തുന്ന രോഗത്തിന് നീരൂരി എന്ന ഔഷധസസ്യം അദ്ദേഹത്തിന്റെയടുത്ത് ലഭ്യമാണ്. നീരൂരി , പച്ച മഞ്ഞള്‍ ചേര്‍ന്ന് അരച്ച് പുരട്ടിയാല്‍ നൂറ് ശതമാനവും ഭേദപ്പെടും. തലയിലും, മീശയിലും, താടിയിലുമെല്ലാം രോമം കൊഴിയുന്ന പുഴു നടപ്പിന് ആവില്‍ മരത്തിന്റെ തളിരില അത്യുത്തമമാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വിദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കായി ഇവിടെ വന്നെത്തുകയാണ്. ചികിത്സക്കോ, മരുന്നിനോ ആരില്‍ നിന്നും ഒരു ചില്ലിക്കാശ് പോലും ഇദ്ദേഹംവാങ്ങാറില്ല. പരേതനായ ശങ്കരക്കുറുപ്പും ചികിത്സയും മന്ത്രവുമെല്ലാം സ്വായത്തമാക്കിയ പ്രഗത്ഭനായിരുന്നു. പരസ്പരം ബന്ധപ്പെട്ട് തൊട്ടടുത്ത് കിടക്കുന്ന നാല് ക്ഷേത്രങ്ങളുടെ സംഗമ ഭൂമികയിലാണ് മന്ദിക്കണ്ടിപറമ്പ് ‘ഇവിടെ നൂറ്റാണ്ടുകളായി പല ഔഷധസസ്യങ്ങള്‍ വളരുന്നുണ്ട്. പുരാതനമായ ചെമ്പ്ര ശ്രീ സുബ്രന്മണ്യ ക്ഷേത്രത്തിന്റെ കുന്നിന്‍ മുകളിലുള്ള ആരൂഢ സ്ഥാനത്ത് ഇപ്പോള്‍ ബാലകൃഷ്ണക്കുറുപ്പിന്റെ മകന്‍ സതീശന്‍ ഔഷധ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുന്നുണ്ട് ‘ ‘തൊട്ടടുത്ത അയ്യപ്പന്‍കാവിലെ ഹരിത വനത്തിലും ഔഷധ സസ്യങ്ങള്‍ വളര്‍ത്തുന്നുണ്ട്.