കോഴിക്കോട് : വെസ്റ്റ്ഹില്‍ ചുങ്കം – വരയ്ക്കല്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തോടുള്ള അധികാരികളുടെ അനാസ്ഥക്കെതിരേ ബി.ജെ.പി പുതിയങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പകല്‍ തീപന്തം പരിപാടി സംഘടിപ്പിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എയുടെ കാലത്ത് രണ്ട് മേല്‍പ്പാലങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിട്ട് വര്‍ഷങ്ങളായിട്ടും മേല്‍പ്പാലം യാത്യാര്‍ഥ്യമാക്കാന്‍ ശ്രമിക്കാത്ത തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ സ്ഥലമടക്കം ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചിട്ടില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്ന് കെ.ഷൈബു പറഞ്ഞു. ചുങ്കം റോഡിലെ കുഴികള്‍ അടിയന്തരമായി അടച്ച് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ വാര്‍ഡ് കൗണ്‍സിലറുടെ വീടിന് മുന്നില്‍ 20ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയങ്ങാടി ഏരിയ പ്രസിഡന്റ് ടി.പി. സുനില്‍രാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍ മുഖ്യപ്രഭാഷണവും കൗണ്‍സിലര്‍ സി.എസ് സത്യഭാമ സമാപന പ്രസംഗവും നടത്തി. കെ.വി. അജിത്ത് കുമാര്‍, പി.സോജിന, എന്‍.പി.ജയകുമാര്‍ , വി.ടി.സന്തോഷ്, കെ.സുനില്‍ ചന്ദ്രന്‍ , സൗമ്യ സുഭീഷ് , അഖിലേഷ് പൂഴിയില്‍, പ്രഭാത് , പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.