തിരുവനന്തപുരം: വിവാദമായ നിയമന കത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍. താന്‍ കത്ത് എഴുതിയിട്ടില്ലെന്നാണ് കത്തില്‍ വിശദീകരണം. വ്യാജമായ കത്തിനെതിരേ നിയമ നടപടി എടുക്കുമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശത്തോടെ ആര്യാ രാജേന്ദ്രന്‍ ഇന്ന് പൊലിസില്‍ പരാതി നല്‍കും. സിറ്റി പോലിസ് കമ്മീഷണര്‍ക്കോ മ്യൂസിയം പോലിസിലോ ആണ് പരാതി നല്‍കുക. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍ പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.
അതിനിടെ മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
കത്ത് വിവാദത്തിനെതിരേ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഡി.ആര്‍ അനിലും. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം നടക്കുന്നുവെന്ന് പോലിസില്‍ പരാതി നല്‍കും. പ്രചരിക്കുന്നത് താന്‍ ഇതുവരെ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കാത്ത കത്തെന്നും ഡി.ആര്‍ അനില്‍ പറയുന്നു. വിവാദങ്ങളില്‍ പാര്‍ട്ടി ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും ഡി.ആര്‍ അനില്‍ വ്യക്തമാക്കി.