കോഴിക്കോട്: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന കതിരണി പദ്ധതിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തില്‍ നെല്‍കൃഷി വികസനവുമായി ബന്ധപ്പെട്ട് സെമിനാര്‍ നടത്തി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയാണ് കതിരണി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ അധ്യക്ഷത വഹിച്ചു. നെല്‍കൃഷിയോടൊപ്പം പച്ചക്കറികൃഷിയും ഇടവിളകൃഷിയും നടപ്പാക്കാന്‍ സെമിനാറിന്റെ ഭാഗമായി നടന്ന കര്‍ഷകരുടെ ചര്‍ച്ചയില്‍ തീരുമാനിച്ചു. കാര്‍ഷിക മേഖയിലെ പദ്ധതികള്‍ കൃഷി വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹായത്തോടെ കാലതാമസമില്ലാതെ നടപ്പാക്കാനും സെമിനാറില്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.സുരേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.പി ജമീല, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുമ മലയില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.