ബെയ്ജിങ്: റഷ്യയുടെ ഉക്രെയ്‌നിന് നേരെയുള്ള ആണവായുധ മുന്നറിയിപ്പിനെതിരേ ചൈന. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് നടത്തിയ കൂടിക്കാഴ്ചയിലാണ് റഷ്യയ്‌ക്കെതിരേയുള്ള എതിര്‍പ്പ് പ്രകടമാക്കിയത്. യൂറേഷ്യയിലെ ആണവ പ്രതിസന്ധി പരിഹരിക്കാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കരുതെന്നും ആണവായുധങ്ങള്‍ പാടില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇതിനെ എതിര്‍ക്കണമെന്നും ഷീ ജിന്‍പിങ് പറഞ്ഞു. റഷ്യയുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെയാണ് യുക്രെയ്‌നിന്റെ റഷ്യന്‍ അധിനിവേശത്തെയും പുടിന്റെ ആണവ ഭീഷണിയെയും എതിര്‍ക്കുന്നതായി ഷീ ജിന്‍പിങ്ങിന്റെ പ്രസ്താവന.