ആശയ സന്ദേശ രൂപീകരണവേദിയായി മരത്തംകോട് യു.പി സ്‌കൂളിലെ ജനകീയ ചര്‍ച്ച

ആശയ സന്ദേശ രൂപീകരണവേദിയായി മരത്തംകോട് യു.പി സ്‌കൂളിലെ ജനകീയ ചര്‍ച്ച

മരത്തംകോട്: കേരള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ജനകീയ ചര്‍ച്ചകള്‍ക്ക് മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ സ്‌കൂളില്‍ വേദിയായി. സ്‌കൂള്‍തല സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം, പ്രധാന അധ്യാപിക പി.ശ്രീദേവി എന്നിവര്‍ പാഠ്യ പദ്ധതി പരിഷ്‌കരണ ജനകീയ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. എസ്.ആര്‍.ജി കണ്‍വീനര്‍ ഫാദര്‍ സജികുളങ്ങാട്ടില്‍ വിഷയാവതരണം നടത്തി. അധ്യാപകരായ സി.പി.ലൈലിക , യു.ടി ഷീജ, പി.എം ശൈലജ, ജിന ജോണ്‍ എന്നിവര്‍ ഗ്രൂപ്പുതല ചര്‍ച്ചകളില്‍ റിസോഴ്‌സ് പേഴ്‌സണ്‍സ് ആയി. പി.ടി.എ വൈസ് പ്രസിഡന്റ് പി.എം സെബീന , എം.പി.ടി.എ പ്രസിഡന്റ് വീനി പി.വി, കെ.കെ നിഷീന, സി.വി കുരിയാക്കോസ്, വിജയന്‍ മാസ്റ്റര്‍ തുടങ്ങി പ്രാദേശിക വിദ്യാഭ്യാസ പ്രവര്‍ത്തകരും രക്ഷിതാക്കളും, സന്നദ്ധത സംഘടനാ പ്രതിനിധികളും ജനകീയ ചര്‍ച്ചകളില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *