കോഴിക്കോട്: മാവൂര്‍റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് എതിര്‍വശം ഗോള്‍ഡന്‍ പ്ലാസയില്‍ ഐ.എ.എസ് കോച്ചിങ്ങ് നടത്തിവരുന്ന ആല്‍ക്കമി ഐ.എ.എസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രേഡ് മാര്‍ക്ക് സംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവിട്ടു. ആല്‍ക്കമി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സസ് എല്‍.എല്‍.പി എന്ന എതിര്‍കക്ഷിയുടെ സ്ഥാപനം ആല്‍ക്കമി ഐ.എ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ പേരിനോട് സാമ്യമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജി കൃഷ്ണകുമാറാണ് ട്രേഡ് മര്‍ക്ക് തുടരാന്‍ ഇടക്കാല ഉത്തരവിട്ടത്. വാദിക്ക് വേണ്ടി അഡ്വ. ബിന്ദു ശങ്കരപ്പിള്ള
(തിരുവനന്തപുരം), അഡ്വ. സനല്‍കുമാര്‍ പടന്ന പുറത്ത് എന്നിവര്‍ ഹാജരായി.