ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ജില്ലാ സമ്മേളനം ഒന്‍പതിന്

ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ജില്ലാ സമ്മേളനം ഒന്‍പതിന്

കോഴിക്കോട്: ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ജില്ലാ സമ്മേളനം ഒന്‍പതിന് ടാഗോര്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാമകൃഷ്ണന്‍ നഗറില്‍ നടക്കുന്ന സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് മുഖ്യാതിഥിയാകും. രാവിലെ എട്ട് മണിക്ക് ജില്ലാ പ്രസിഡന്റ് അസൈന്‍ മുക്കം പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. കുടുംബമേളയും നടക്കും. ശബ്ദവെളിച്ച-പന്തല്‍-പരസ്യ പ്രക്ഷേപണ മേഖലയില്‍ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന തൊഴിലാളികളുടെയും ഉടമകളുടെയും നിരവധിയായ വിഷയങ്ങള്‍ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂല നിലപാടുകള്‍ ഉണ്ടായിട്ടില്ല. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ക്ഷേമനിധി, ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക യാതൊരു മാനദണ്ഡങ്ങളുമില്ലാതെ മാറ്റംവരുത്തുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നവര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അസൈന്‍ മുക്കം, ജില്ലാ സെക്രട്ടറി സലാം പാലൊളി, ട്രഷറര്‍ ഷാലു കുന്നമംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.എസ് ബാവ, ജില്ലാ കമ്മിറ്റി അംഗം ഷാജി കല്ലായി  എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *