തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആര്‍. ശങ്കറിന്റെ 50ാം ചരമ വാര്‍ഷികം ഏഴിന് സംസ്ഥാനത്തൊട്ടാകെ വിപുലമായ പരിപാടികളോടെ ആചരിക്കും. ആര്‍. ശങ്കര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആചരണ പരിപാടികളുടെ ഭാഗമായി അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയുമാണ് വിവിധ ജില്ലകളിലായി നടക്കുന്നത്. തിരുവനന്തപുരത്ത് പാളയം ആര്‍. ശങ്കര്‍ സ്‌ക്വയറിലെ പ്രതിമയില്‍ പുഷ്പ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. രാാവിലെ ഒമ്പത് മണിക്ക് സദാശിവന്‍ പൂവത്തൂരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആശാന്‍ കവിതകളുടെ ആലാപനത്തോടെയാണ് അനുസ്മരണ ചടങ്ങുകള്‍ ആരംഭിക്കുന്നത്. രാവിലെ 9.30 നാണ് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കുന്നത്. ആര്‍. ശങ്കര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള പ്രസിഡന്റ് അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, എം.എം ഹസ്സന്‍, അടൂര്‍ പ്രകാശ് എം.പി , എം. വിന്‍സെന്റ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ഭാരവാഹികള്‍, മുന്‍ മന്ത്രിമാര്‍, മുന്‍ എം.എല്‍.എ.മാര്‍, ഡി.സി.സി ഭാരവാഹികള്‍ പങ്കെടുക്കും.