മലബാറിലെ ആദ്യ ‘നോ കോണ്‍ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി’ നിര്‍വഹിച്ച് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്

മലബാറിലെ ആദ്യ ‘നോ കോണ്‍ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി’ നിര്‍വഹിച്ച് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്

കോട്ടക്കല്‍: മലബാറിലെ ആദ്യ ‘നോ കോണ്‍ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി’ നിര്‍വഹിച്ച് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്. കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയാണ് കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്റ്റര്‍ മിംസില്‍ ചികിത്സക്കെത്തിയത്. പരിശോധനിയില്‍ ഹൃദയത്തിലെ രണ്ടു പ്രധാന രക്തക്കുഴലുകളില്‍ 90% ബ്ലോക്കുണ്ടെന്നു കണ്ടെത്തി. ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ അസുഖമുള്ളതിനാല്‍ ഹൃദയത്തെ ബാധിക്കുന്ന ബ്ലോക്കുകള്‍ക്ക് സാധാരണ രീതിയില്‍ നല്‍കുന്ന ആന്‍ജിയോപ്ലാസ്റ്റി ചികിത്സ ഫലപ്രദമല്ല. ആന്‍ജിയോ പ്ലാസ്റ്റിക്കു സാധാരണ ഉപയോഗിക്കാറുള്ള ഡൈ മൂലം രോഗിയുടെ കിഡ്‌നി കൂടുതല്‍ തകരാറിലാവാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ ഡയാലിസിസ് വേണ്ടി വന്നേക്കാം. എന്നാല്‍ കിഡ്‌നിക്കു ദോഷം വരുത്താതെ ഹാര്‍ട്ട് അറ്റാക്കില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ഏറ്റവും നൂതന ചികിത്സാരീതിയായ സീറോ ഡൈ ആന്‍ജിയോപ്ലാസ്റ്റി വഴി ബ്ലോക്കുകള്‍ നീക്കി രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് പുതുചരിത്രം തീര്‍ത്തിരിക്കുകയാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്.

കിഡ്നി രോഗമുള്ളവര്‍ക്കും, കിഡ്നി രോഗം വരാന്‍ സാധ്യതയുള്ള (വര്‍ഷങ്ങളോളം പ്രമേഹമുള്ളവര്‍, പ്രായമായവര്‍) അവരുടെ ഹൃദയം സംരക്ഷിക്കാനുള്ള നൂതന സംവിധാനമാണ് കോട്ടക്കല്‍ മിംസില്‍ അവതരിപ്പിച്ചത്. ബ്ലോക്കിന്റെ കൃത്യമായ അവസ്ഥ മനസ്സിലാക്കാന്‍ ഡൈ ഉപയോഗിച്ചുള്ള ഇഞ്ചക്ഷന്‍ നല്‍കാതെ, രക്തക്കുഴലിലേക്ക് സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ട്യൂബ് (ഐവസ്) കടത്തി ഉള്‍ഭാഗം സ്‌കാന്‍ ചെയ്താണ് ബ്ലോക്കുകളുടെ അവസ്ഥ മനസ്സിലാക്കുന്നത്. ഐവസ് ഉപയോഗിച്ചുള്ള ആന്‍ജിയോപ്ലാസ്റ്റി സാധാരണ ആന്‍ജിയോപ്ലാസ്റ്റിയെക്കാള്‍ കൃത്യതയേറിയതാണ്.

കിഡ്‌നി രോഗികള്‍ക്കു മരണം സംഭവിക്കുന്നത് ഭൂരിപക്ഷവും ഹാര്‍ട്ട് അറ്റാക്ക് മൂലമാണ്. എന്നാല്‍ ഡൈ മൂലം ഡയാലിസിസില്‍ എത്തുമോ എന്ന പേടി കാരണവും പലരും ഹാര്‍ട്ട് ബ്ലോക്കുകള്‍ സമയത്ത് ചികിത്സിക്കാന്‍ മടിക്കുന്നു. പിന്നീട് അറ്റാക്ക് വന്ന് ഹാര്‍ട്ട് വീക്കായി രോഗി ഗുരുതരാവസ്ഥയിലാവുകയോ മരണപ്പെടുകയോ ചെയ്യുന്നു. ഇത്തരം രോഗാവസ്ഥയുള്ളവര്‍ക്ക് വലിയൊരു അനുഗ്രഹമാണ് ‘നോ കോണ്‍ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി’. ‘സേവ് ദി ഹാര്‍ട്ട് ബൈ പ്രൊട്ടക്ടിങ് ദ കിഡ്നി’ (Save the heart by protecting the kidney ) എന്നതാണ് ഈ പുതു ചികിത്സാ രീതിയിലൂടെ നല്‍കുന്ന സന്ദേശം. ഹൃദ്രോഗ ചികിത്സാ വിഭാഗ മേധാവി ഡോ. തഹസിന്‍ നെടുവഞ്ചേരി, കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. സുഹൈല്‍ എന്നിവരാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *