കോഴിക്കോട്: സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 18ന് മലപ്പുറം വാരിയന്‍കുന്നത്ത് സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന സ്വതന്ത്രലോകം സെമിനാറിന്റെ മുന്നോടിയായി ഫാനോസ് എന്ന പേരില്‍ സ്വതന്ത്രചിന്ത സെമിനാര്‍ നാളെ ടൗണ്‍ഹാളില്‍ നടക്കും. ദി അംബേദ്കര്‍ ബ്രാന്റ്, ഹിന്ദു-ഹിന്ദുത്വ-നാസ്തികത, ദീനും ദുനിയാവും, നങ്ങേലിയും താത്രിയും പിന്നെ ഞാനും, കാരുണ്യത്തിന്റെ റൂട്ട്മാപ്പ്, ആരാധന, മസ്തിഷ്‌കം മയങ്ങുമ്പോള്‍, ശരിയത്തും ഞാനും എന്നീവിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. ഇറാനിലെ സ്വാതന്ത്ര്യ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രത്യേക പരിപാടിയും നടക്കും.