രവി കൊമ്മേരി
ഷാര്‍ജ: അറിവ് അത് പല തരത്തിലാണ് നമുക്ക് കിട്ടുന്നത്. വായനയിലൂടെ, പരിചയപ്പെടുന്നതിലൂടെ, കളികളിലൂടെ, കാണുന്നതിലൂടെ, കേള്‍ക്കുന്നതിലൂടെ.
കുട്ടികള്‍ക്കു വേണ്ടി പ്രത്യേകം പ്രത്യേകം പരിപാടികള്‍ എന്നും ഇവിടെ നടക്കുന്നു. ആടിയും പാടിയും, പറഞ്ഞു കൊടുത്തും പറയിപ്പിച്ചും, അക്ഷരങ്ങളുടെ ലോകത്ത് അവരെ പറക്കാന്‍, പഠിപ്പിക്കാന്‍ പലതരം സംവിധാനങ്ങളാണ് പുസ്തക മേളയില്‍ ഒരുക്കിയിട്ടുള്ളത്. കുഞ്ഞു മനസ്സുകളില്‍ ആനന്ദം ഉണ്ടാക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ആളുകളെ തന്നെയാണ് അതിനു വേണ്ടി ഓരോ രാജ്യത്തിന്റേയും പവലിയനില്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്. വളരെ മനോഹരമായി കുഞ്ഞുമനസ്സുമായി മറ്റ് കുട്ടികളോടൊത്ത് അവര്‍ സല്ലപിക്കുന്നതു കാണുമ്പോള്‍ ആ കുട്ടികള്‍ എത്രമാത്രം ഈ പുസ്തമേളയെ സ്‌നേഹിക്കുന്നുണ്ടാകും എന്ന് നമുക്ക് മനസ്സിലാക്കാം. കൂടാതെ വ്യത്യസ്തങ്ങളായ ആഹാര വിഭവങ്ങള്‍ തയ്യാറാക്കുന്ന കുക്കറി ഷോ, പാട്ടു പരിപാടികള്‍, സംവാദങ്ങള്‍ പുസ്തക പ്രകാശനങ്ങള്‍ എന്നിങ്ങനെ ഓരോ ദിവസവും 41ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേള ശ്രദ്ധേയമാവുകയാണ്.