തലശ്ശേരി: തലശ്ശേരി മുനിസിപ്പാലിറ്റി അതിര്‍ത്തിക്കുള്ളിലെ പൊട്ടിപൊളിഞ്ഞ റോഡുകള്‍ നന്നാക്കുക, അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തലശ്ശേരി മേഖല മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ എസ്.ടി.യു മുനിസിപ്പല്‍ ഓഫിസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.മൊയ്തു, ഇംതിയാസ്,വിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. വി. ജലീല്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ സെക്രട്ടറി സാഹിര്‍ പാലക്കല്‍, റഷീദ് തലായി, ബി.എം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. നെസീര്‍ പി.സി സ്വാഗതവും യു.വി ഖാലിദ് നന്ദിയും പറഞ്ഞു.