ഡബ്ല്യു.എം.എഫ് മെഗാ പരിസ്ഥിതി പ്രോജക്ട് മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസില്‍

ഡബ്ല്യു.എം.എഫ് മെഗാ പരിസ്ഥിതി പ്രോജക്ട് മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസില്‍

 

കോഴിക്കോട്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) ആഗോള സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസില്‍ പ്രവര്‍ത്തന പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ഡോ.ജെ. രത്‌നകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ലാന്റ്‌ഫോര്‍ പ്ലാനറ്റ് എന്ന പദ്ധതി സ്‌കൂളിലെ നാലായിരം വിദ്യാര്‍ഥികളിലൂടെ 14 ഉപപദ്ധതികളായി ഒരു വര്‍ഷക്കാലം കൊണ്ട് നടക്കുകയാണ്. ഇല (ELA-Environment of Lovers Association) എന്ന ക്യാമ്പസ് പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ പ്രോജക്ടാണിത്. ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ കമ്മിറ്റിയുടേയും കേരള-കോഴിക്കോട് ഘടകങ്ങളുടേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമേ 150ല്‍ പരം ജീവനക്കാര്‍, ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലെ മൂന്നുലക്ഷം ജനങ്ങള്‍, രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ കൈക്കോര്‍ത്ത് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ആറ് ഏക്കറോളം വരുന്ന ക്യാമ്പസ് ഹരിതാഭമാകും. നാട്ടുപച്ചയുടെ സന്ദേശം വിപുലമായി പ്രചരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ വൈസ് ചെയര്‍മാന്‍ സി.മനോജ്, സംസ്ഥാന പ്രസിഡന്റ് ടി.ബി നാസര്‍, സെക്രട്ടറി ബിബിന്‍ സണ്ണി, ജില്ലാ പ്രസിഡന്റ് ഓര്‍മ റഫീഖ്, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *