കുന്നംകുളം: കാല്‍ നൂറ്റാണ്ടിലധികമായി തന്റെ ജോലി വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത സംഖ്യ മാറ്റി വെച്ച് കേള്‍വിശക്തിയില്ലാത്തവരെ ചേര്‍ത്ത് പിടിച്ച് അവരുടെ ഉന്നമനത്തിനും, പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ട് സഹായിക്കുകയും, സംഘടനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഭിന്നശേഷിക്കാരനായ കെ.വി അബ്ദുള്‍ ജലീലിനെ കുന്നംകുളം മലബാര്‍ ഹാളില്‍ സംഘടിപ്പിച്ച സൊസൈറ്റി ഓഫ് കേരള ഡെഫ് ഫാസിഫര്‍ സംഗമത്തില്‍ വെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം ആദരിച്ചു. ചടങ്ങില്‍ അഡ്വ. ഷീബ ഫൈസല്‍, കെ.എം. ശിഹാബ്, എം.എല്‍.വര്‍ഗ്ഗീസ്, ആബിദ പോര്‍ക്കുളം, ടി.ടി സിന്ധു എന്നിവര്‍ പങ്കെടുത്തു.