കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ ഏഴിന് വൈകീട്ട് നാല് മണിക്ക് കാന്‍സര്‍ അവബോധ ദിനാചരണം നടത്തും. കാന്‍സര്‍ ര് രോഗം എങ്ങനെ മനസ്സിലാക്കാം, അതിന്റെ പ്രതിവിധികളും പ്രതിരോധവും എങ്ങനെയാകണം എന്നതിനെ പറ്റിയാണ് അര്‍ബുദ അവബോധ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ഈ പരിപാടിയുടെ മുഖ്യവിഷയം. ഇത്തരം അവബോധ പരിപാടികളിലൂടെ സമൂഹത്തില്‍ കാന്‍സര്‍ രോഗത്തിന്റെ തോത് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ബുഷ്‌റ ഷബീര്‍, ഡോ.പി.എം വാരിയര്‍, ഡോ. ഖദീജ മുംതാസ്, ഡോ.പി. ബാലചന്ദ്രന്‍, ഡോ.കെ. മുരളീധരന്‍, ഡോ.കെ. ലേഖ, ഡോ. പി.ആര്‍ രമേഷ്, ഡോ.കെ.എം മധു, മറിയാമ്മു പുതുക്കിടി, പി.പി രാജന്‍ എന്നിവര്‍ അവബോധ ദിനാചരണത്തില്‍ സംബന്ധിക്കും.