രവി കൊമ്മേരി
ഷാര്‍ജ: കേരളത്തിലെ പ്രസിദ്ധ എഴുത്തുകാരന്‍ അഡ്വ. സി.കെ ജോസഫ് എഴുതിയ ‘ കണ്ടു നില്‍ക്കാതെ കരം പിടിച്ചവര്‍’ എന്ന മലയാള നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ ‘ HOLDING HANDS IN PERIL’ എന്ന ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. അഡ്വ. ഡോക്ടര്‍ ജി.മധുകുമാര്‍, അഡ്വ. ജേക്കബ് തോമസ് എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള പുസ്തകം അറ്റ്‌ലസ് രാമചന്ദ്രന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് അദ്ദേഹത്തിനുള്ള സമര്‍പ്പണമായി അദ്ദേഹത്തിന്റെ പേരക്കുട്ടിക്ക് നല്‍കിക്കൊണ്ട് എഴുത്തുകാരില്‍ ഒരാളായ അഡ്വ. ജേക്കബ് തോമസ് പ്രകാശനം നിര്‍വഹിച്ചു. കൊവിഡ്-19 എന്ന മഹാമാരിയുടെ ഭീകരതയും അതിനെതിരേയുള്ള പോരാട്ടവുമെല്ലാമാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. നമ്മുടെ ഗവണ്‍മെന്റിന്റെ ഉത്തരവുകളുടെ പകര്‍പ്പുകള്‍സഹിതമാണ് അഡ്വ. സി.കെ ജോസഫ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ മറ്റു രാജ്യങ്ങളുടെ പ്രതിരോധ നടപടികളും അതിജീവന മാര്‍ഗങ്ങളും താരതമ്യത്തിനായി ഈ പുസ്തകത്തില്‍ വളരെ വ്യക്തമായി എഴുത്തുകാരന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.