മാഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാഹി മലയാള മനോരമ ലേഖകനുമായ പളളൂര്‍ സ്പിന്നിങ്ങ് മില്‍ റോഡിലെ അര്‍ജുന്‍ നിവാസില്‍ ചുണ്ടയില്‍ സി. ദാസന്‍ (75) നിര്യാതനായി. പഴയകാല പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഈസ്റ്റ് പളളൂര്‍ ഗാന്ധി മന്ദിരം സ്ഥാപകാംഗവും ഭാരവാഹിയുമാണ്. മാഹി പ്രസ് ക്ലബ്ബിന്റെ സ്ഥാപകാംഗവും ഭാരവാഹിയുമായിരുന്നു. ഭാര്യ: കേളന്‍കണ്ടി വിമല. മക്കള്‍: രമ്യ (തലശ്ശേരി ജില്ലാ കോടതി ) ഭവ്യ ദാസ് (അസി. മാനേജര്‍ , കനറാ ബാങ്ക് പള്ളൂര്‍ ), അര്‍ജുന്‍ദാസ് (ജേണലിസം വിദ്യാര്‍ഥി ), പരേതയായ ദിവ്യ. മരുമക്കള്‍: രാജേഷ് ( ട്രഷറി ഓഫിസര്‍ , തൊട്ടില്‍പ്പാലം ), പ്രിയേഷ് (തലശ്ശേരി ജില്ല കോടതി ). സഹോദരങ്ങള്‍: കൗസല്യ (കൂര്‍ഗ് ), വനജ (മുംബൈ) പവിത്രന്‍ (റിട്ട. മാനേജര്‍ , കേരള ഗ്രാമീണ്‍ ബാങ്ക്), ഹൈമാവതി, സുരേഷ് ബാബു, പരേതരായ സി. ഗോപാലന്‍, സി. ദാമു, സി.ചന്ദ്രന്‍ . സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍. മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ , മുന്‍ മന്ത്രി കെ.പി.മോഹനന്‍, എം.എല്‍.എ രമേശ് പറമ്പത്ത് , ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, കോണ്‍ഗ്രസ്സ് നേതാക്കളായ അഡ്വ: പി.കെ.രവീന്ദ്രന്‍, അഡ്വ. സി.ജി അരുണ്‍, ഷാജി എം.ചൊക്ലി , കെ.എം.പവിത്രന്‍ മാസ്റ്റര്‍, സി.പി.എം നേതാവ് പി.കെ.മോഹനന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് നേതാവ് ടി.എച്ച്.അസ്ലം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വസതിയിലെത്തി അനുശോചിച്ചു. നിര്യാണത്തില്‍ മാഹി പ്രസ് ക്ലബ്ബും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.