കോഴിക്കോട്: സ്റ്റേറ്റ് ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ ആദ്യവാരം കോഴിക്കോട്ട് നടത്താന്‍ സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി ത്രോബോള്‍ അസോസിയേഷന്‍ ജില്ലാകമ്മിറ്റി അറിയിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടത്തിയ ജനറല്‍ ബോഡി യോഗത്തില്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ നോമിനേഷനിലൂടെ തിരഞ്ഞെടുത്തു. കെ.വി അബ്ദുല്‍ മജീദ് (പ്രസിഡന്റ്), ടി.യു ആദര്‍ശ് (സെക്രട്ടറി), ടി.എ ഷജാസ്( ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 14 അംഗ ഭരണ സമിതിയെയാണ് യോഗം തിരഞ്ഞെടുത്തത്. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം പി.ടി അഗസ്റ്റിന്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി. ചടങ്ങില്‍ സംസ്ഥാന ത്രോബോള്‍ അസോസിയേഷന്‍ ഇലക്ഷന്‍ നിരീക്ഷകന്‍ കെ.എം ഷാഹുല്‍ ഹമീദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം ടി.എം അബ്ദുല്‍ റഹിമാന്‍, ടഗ് ഓഫ് വാര്‍ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാന്‍, കേരള ത്രോബോള്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി എം.പി മുഹമ്മദ് ഇസ്ഹാഖ്. ബേയ്‌സ് ബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അനീസ് മടവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ത്രോബോള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന് സബ് ജില്ലാ തലത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും കായിക അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. വിദ്യാര്‍ഥികളെ മദ്യം മറ്റ് മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും മുക്തി നേടാന്‍ ഇത്തരം കായിക വിനോദങ്ങളെപ്രോത്സാഹിപ്പിക്കുന്നതിനായി നാല് വര്‍ഷത്തെ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് പ്രസിഡന്റ് കെ.വി അബ്ദുല്‍ മജീദ് പറഞ്ഞു.