ചൊക്ലി: ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ എന്‍.സി.സി കാഡറ്റുകള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. വണ്‍ കേരള ആര്‍ട്ടിലറി ബാറ്ററി എന്‍.സി.സി തലശ്ശേരിയുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി യൂണിറ്റാണ് പരിപാടി അവതരിപ്പിച്ചത്. സുബേദാര്‍ മേജര്‍ വി.സി ശശി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രീത ടീച്ചര്‍ അധ്യക്ഷ വഹിച്ചു. പരിപാടിയില്‍ ജനമൈത്രി പോലിസ്, സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധി പ്രസീത് കുമാര്‍, എന്‍.സി.സി ഓഫിസര്‍ ടി.പി രാവിദ്ദ് മാസ്റ്റര്‍, അധ്യാപകര്‍, ഹവില്‍ദാര്‍ ശ്രീജിത്ത് നായിക്ക് ഔസേപ്പ്, എന്‍.സി.സി ഓഫിസ് സ്റ്റാഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. രാമവിലാസം സ്‌കൂള്‍ ഗ്രൗണ്ടിലെ പ്രദര്‍ശനത്തിനു ശേഷം പെരിങ്ങത്തൂര്‍, ചൊക്ലി ടൗണ്‍, തലശ്ശേരി എന്നീ സ്ഥലങ്ങളിലും ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.