കോഴിക്കോട്: വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണ സമാപനത്തോടനുബന്ധിച്ച് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റീജിയണല്‍ ഓഫീസ് ബീച്ചില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. എം. കെ രാഘവന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റീജിയണല്‍ ഹെഡ് ടി.എ നാരായണന്‍, ഡെപ്യൂട്ടി റീജിയണല്‍ ഹെഡ് വിഷുകുമാര.യു, വിജിലന്‍സ് ഓഫീസര്‍ ഷൈനു തുടങ്ങി നൂറില്‍പരം ജീവനക്കാര്‍ പങ്കെടുത്തു. വിജിലന്‍സ് ബോധവല്‍ക്കരണ ഭാഗമായി യൂണിയന്‍ ബാങ്ക് കോട്ടപറമ്പ് മാതൃശിശു ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ്, സെമിനാറുകള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രബന്ധ മത്സരം, കുട്ടികള്‍ക്കുള്ള ചിത്രരചന മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തുകയും സാമൂഹിക പ്രതിബദ്ധതയുമായി ബന്ധപ്പെട്ട് ഗവ. വൃദ്ധസദനം വെള്ളിമാടുകുന്ന്, ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ ടിവി, വാഷിംഗ് മെഷീന്‍ എന്നിവ സംഭാവന ചെയ്യുകയും ചെയ്തു.