ന്യൂമാഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന സി.ദാസന് നാടിന്റെ അന്ത്യാജ്ഞലി. സര്‍വ്വകക്ഷി അനുശോചനവും നടത്തി. അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം സ്വവസതിയില്‍ നടന്ന അനുശോചന യോഗത്തില്‍ സി.വി രാജന്‍ പെരിങ്ങാടി സ്വാഗതം പറഞ്ഞു.
സോമന്‍ പന്തക്കല്‍ അധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എല്‍.എ , കെ.വി.ഹരീന്ദ്രന്‍ (പ്രസിഡന്റ്, പ്രസ് ക്ലബ്ബ്, മാഹി), എന്‍.കെ.പ്രേമന്‍ (ന്യൂ മാഹി മണ്ഡലം കോണ്‍ഗ്രസ്), അഡ്വ.പി.കെ.രവീന്ദ്രന്‍ (ശ്രീനാരായണ മഠം കവിയൂര്‍), ടി.പി ആര്‍.നാഥ് (മദ്യനിരോധന സമിതി, കേരള), ടി.എച്ച് അസ്ലം (പഞ്ചായത്ത് മെമ്പര്‍, ന്യൂമാഹി), കെ.സിജു (സി.പി.എം), ശശി കൊളപ്രം (ബി.ജെ.പി), ഷാജി കൊള്ളുമ്മല്‍ (മാങ്ങോട്ടുംകാവ് ക്ഷേത്ര കമ്മിറ്റി), ചാലക്കര പുരുഷു (മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍), റസാഖ് മാസ്റ്റര്‍ (മുസ്ലിം ലീഗ്), പി.പി.വിനോദ് (മുന്‍ വൈസ് ചെയര്‍മാന്‍ മയ്യഴി നഗരസഭ), കെ.ഹരീന്ദ്രന്‍ (ഗാന്ധി മന്ദിരം, ഈസ്റ്റ് പള്ളൂര്‍) എന്‍.ഭാസ്‌ക്കരന്‍ (വാണുകണ്ട ക്ഷേത്ര കമ്മിറ്റി), പൊത്തങ്ങാടന്‍ രാഘവന്‍ (സേവാദള്‍ കോണ്‍ഗ്രസ്സ്, മാഹി) എന്‍.വി അജയകുമാര്‍, സി.ടി സുരേഷ് ബാബു, വി.കെ.രാജേന്ദ്രന്‍ സംസാരിച്ചു.
മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍,മുന്‍ മന്ത്രി കെ.പി.മോഹനന്‍ എം.എല്‍.എ, പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, ഡോ: വി.രാമചന്ദ്രന്‍ (മുന്‍ എം.എല്‍.എ) കോണ്‍ഗ്രസ് നേതാക്കളായ വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി.സാജു, വി.സി.പ്രസാദ്, സത്യന്‍ കേളോത്ത്, പ്രസില്‍ ബാബു, അഡ്വ. സി.ജി.അരുണ്‍, ഷാജി എം.ചൊക്ലി , കെ.എം പവിത്രന്‍ മാസ്റ്റര്‍, സന്തോഷ് കണ്ണംവള്ളി,സുശീല്‍ കുമാര്‍ തിരുവങ്ങാട്, സുശീല്‍ ചന്ത്രോത്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.