മരത്തംകോട് സ്‌കൂളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായുള്ള സമിതി രൂപീകരിച്ചു

മരത്തംകോട് സ്‌കൂളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായുള്ള സമിതി രൂപീകരിച്ചു

മരത്തംകോട്: കേരള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ജനകീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ സ്‌കൂള്‍ തലത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ചെയര്‍മാനും പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം വൈസ് ചെയര്‍മാനും പ്രധാന അധ്യാപിക പി.ശ്രീദേവി, ഫാദര്‍ സജികുളങ്ങാട്ടില്‍ എസ്.ആര്‍.ജി കണ്‍വീനറുമാണ്. പി.ടി.എ വൈസ് പ്രസിഡന്റ് പി.എം സെബീന, എം.പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ ധന്യ, ടി.വി വിജി, അധ്യാപകരായ യു.ടി ഷീജ, പി.എം ശൈലജ, സി.എം സീനത്ത്, കെ.സ്റ്റെഫി സണ്ണി , ലിന ജോണ്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. സ്‌കൂള്‍ തലത്തില്‍ പ്രാദേശിക വിദ്യാഭ്യാസ പ്രവര്‍ത്തകരേയും രക്ഷിതാക്കളെയും മറ്റു സന്നദ്ധത സംഘടനാ പ്രതിനിധികളേയും പങ്കെടുപ്പിച്ച് ഗ്രൂപ്പുകള്‍ തിരിച്ച് വിശാലമായ ചര്‍ച്ച നാളെ ഉച്ചക്ക് രണ്ട് മണിക്ക് സ്‌ക്കൂളില്‍ വെച്ച് നടത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *