കോഴിക്കോട്: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഭരണ ഭാഷാ വാരാചരണത്തിന്റെ ഭാഗമായി മൂന്നാം ദിവസം കവിതാപാരായണ മത്സരത്തില്‍ പതിനേഴോളം പേര്‍ കവിതകള്‍ അവതരിപ്പിച്ചു. ജി.എസ്.ടി രണ്ടാം സര്‍ക്കിളിലെ ജലജ ഒന്നാം സമ്മാനം കരസ്ഥമാക്കി. വടകര സര്‍ക്കിള്‍ ഓഫീസിലെ ബിന്ദുമോള്‍, കോഴിക്കോട് നാലാം സര്‍ക്കിളിലെ സുജ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കോഴിക്കോട് സ്‌പെഷല്‍ സര്‍ക്കിള്‍ രണ്ടിലെ നീതു മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജോയിന്റ് കമ്മീഷണര്‍ ഓഫീസിലെ ഗീതാഞ്ജലി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. ജോയിന്റ് കമ്മീഷണര്‍ ഷൈനി ഒ.ബി, ജോയിന്റ് കമ്മീഷണര്‍ ഇന്റലിജന്‍സ് ഫിറോസ് കാട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സത്യചന്ദ്രന്‍ പോയില്‍കാവ്, എം.ജി മണിലാല്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ കവിതകള്‍ വിലയിരുത്തി.