കോഴിക്കോട്: ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 നവംബര്‍ 20ന് തുടങ്ങുകയാണ്. വേള്‍ഡ്കപ്പ്ഫുട്‌ബോളിന്റെ ഊര്‍ജം പകര്‍ന്നുകൊണ്ട് ജില്ലയിലെ 10നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രാഥമിക ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍, ഫുട്‌ബോള്‍ അക്കാദമികളില്‍നിന്ന് സന്നദ്ധരായി പത്ത് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് രണ്ട് ഫുട്ബാളും 3000 രൂപയും നല്‍കും. പങ്കടുക്കുന്ന സ്‌കൂള്‍, അക്കാദമികളുടെ എന്‍ട്രി രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കായും ഇന്ന് വൈകീട്ട് 3.30ന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലേക്ക് എത്തണം.