‘തീ നാളങ്ങള്‍ നിനവില്‍ വരുമ്പോള്‍ ‘ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

‘തീ നാളങ്ങള്‍ നിനവില്‍ വരുമ്പോള്‍ ‘ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

ചൊക്ലി: പുരോഗമന കലാ സാഹിത്യ സംഘം പാനൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാടക പ്രതിഭകളായ രാമചന്ദ്രന്‍ മൊകേരിയുടേയും, രാജശേഖരന്‍ ഓണംതുരുത്തിന്റെയും അനുസ്മരണ പരിപാടിയായ ‘തീനാളങ്ങള്‍ നിനവില്‍ വരുമ്പോള്‍’ കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. എം.കെ മനോഹരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. രാമചന്ദ്രന്‍ മൊകേരിയുടെ ഭാര്യ ഉഷ ടീച്ചര്‍ക്ക് സ്‌നേഹാദരവ് നടത്തി. എം ഹരീന്ദ്രന്‍ , പവിത്രന്‍ മൊകേരി, ഒ.അജിത് കുമാര്‍ എന്നിവര്‍ ഓര്‍മകള്‍ പങ്കുവെച്ചു. എന്‍. പ്രസീദ ഉഷാരാമചന്ദ്രന് ആദര സമര്‍പ്പണം നടത്തി. പി.കെ മോഹനന്‍ സ്വാഗതവും കെ.എം സുനലന്‍ നന്ദിയും പറഞ്ഞു. നിധിയ സുധീഷ് ലഘുനാടകം അവതരിപ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *