മാഹി: സൗദി മലയാളം സമാജത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ എം.മുകുന്ദനാണ് പ്രവാസി മുദ്ര അവാര്‍ഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാര്‍ഡ്. പ്രവാസികളുടെ തിരിച്ചുവരവിലെ ദുഃഖം പ്രകടമാക്കിയ ഉരു സിനിമയുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇ.എം അഷ്റഫ് പ്രവാസി പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹനായി. 50000 രൂപയും പ്രശസ്തി പത്രവും ദമ്മാം ദാര്‍ അശിഹ ഓഡിറ്റോറിയത്തില്‍ വച്ച് 17ന് രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങില്‍ വെച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടി ചെയര്‍മാനായുള്ള ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.