കോഴിക്കോട്:ജില്ലയിൽ നവംബർ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂർ, ജി.21മണിയൂർ ഗ്രാമപഞ്ചായത്ത്, 13-മണിയൂർ നോർത്ത്, ജി.23 തുറയൂർ ഗ്രാമപഞ്ചായത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, 01 -എളേറ്റിൽ നിയോജക മണ്ഡലങ്ങളിലെ പരിധിക്കുള്ളിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ വോട്ടർമാരായ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകുവാൻ ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.