കോഴിക്കോട്:ജില്ലയിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി പൊതുവിതരണം, ലീഗൽ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്ക്വാഡുകൾ വിപണി പരിശോധന ശക്തിപ്പെടുത്തും.
കടകളിൽ വിലനിലവാര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, രേഖകളില്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുക തുടങ്ങിയ ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.