ഷാര്‍ജ: ഉഷാ ചന്ദ്രന്‍ രചിച്ച അക്കപ്പെണ്ണ് എന്ന നോവലിന്റെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ റൈറ്റേഴ്‌സ് ഫോറത്തില്‍ വച്ച് നടന്ന ചടങ്ങില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ നടന്നു. മുന്‍ മന്ത്രി സി. ദിവാകരന്‍, സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷീലാ പോളിന് പുസ്തകം കൈമാറികൊണ്ട് പ്രകാശനം നിര്‍വഹിച്ചു. പ്രഭാത് ബുക്‌സ്‌ന്റെ ഹനീഫ റാവുത്തര്‍, ചിരന്തന പ്രസിഡന്റ് പുന്നയ്ക്കന്‍ മുഹമ്മദലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദൃശ്യ ഷൈന്‍ സ്വാഗതവും ഉഷാ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.