സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 4,5,6ന് എറണാകുളത്ത്

സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 4,5,6ന് എറണാകുളത്ത്

കോഴിക്കോട്: സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (എസ്.പി.ഐ.എ) സംസ്ഥാന സമ്മേളനവും അഖിലേന്ത്യാ സൈനേജ് എക്‌സിബിഷനും 4,5,6ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറാമത് സംസ്ഥാന സമ്മേളനം നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടിലും പ്രതിനിധി സമ്മേളനം ക്വാളിറ്റി എയര്‍പോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തിലും ഇന്‍ഡോര്‍ ആന്‍ഡ് ഔട്ടഡോര്‍ അഡ്വര്‍ടൈസിങ് കം ഓള്‍ ഇന്ത്യ സൈനേജ് ഇന്‍ഡസ്ട്രീസ് എക്‌സിബിഷന്‍ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുമായാണ് നടക്കുന്നത്. അഞ്ചിന് വൈകീട്ട് നാല് മണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളന ഉദ്ഘാടനവും എക്‌സിബിഷന്‍ ഉദ്ഘാടനം നാലിന് രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതിനിധി സമ്മേളനം നാലിന് വൈകീട്ട് മൂന്ന് മണിക്ക് ഐ.എന്‍.ടി.യുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനും നിര്‍വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വ്യത്യസ്ത പരിപാടികളില്‍ രാഷ്ട്രീയ-സാമൂഹിക-വ്യാവസായിക-ഉദ്യോഗതലങ്ങലിലെ പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സാബിഖ്.വി.സി, സിറാജുദീന്‍.കെ, ജൈസല്‍.പി, സുനില്‍ കുമാര്‍, മനോജ്കുമാര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *