ലഹരിക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാവണം: തലശ്ശേരി ഖാളി

ലഹരിക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാവണം: തലശ്ശേരി ഖാളി

തലശ്ശേരി: മദ്യത്തിനും ലഹരിക്കുമെതിരായ പോരാട്ടത്തില്‍ ജാഗ്രതയോട് കൂടിയ സജീവ പങ്കാളിത്തം നിര്‍വഹിക്കണമെന്ന് തലശ്ശേരി ഖാളി ടി.എസ് ഇബ്രാഹിം കുട്ടി മുസ്ലിയാര്‍. തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച മദ്രസ അധ്യാപക ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി നഗരസഭയിലെ 19 മദ്രസകളില്‍ നിന്നുള്ള അധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ട്രെയിനര്‍ എസ്.വി മുഹമ്മദലി മാസ്റ്റര്‍ ക്ലാസ്സെടുത്തു. വൈസ് പ്രസിഡന്റ് കെ.സി അഹമ്മദ് അധ്യക്ഷത വഹിച്ചു. മൂസക്കുട്ടി തച്ചറക്കല്‍, സി.കെ.പി അബ്ദുറഹിമാന്‍ കേയി, എം.ഫൈസല്‍ ഹാജി, എം.എസ് ആസാദ്, കെ.പി മുഹമ്മദ് റഫീഖ്, ബി. മുഹമ്മദ് ഫസല്‍, സി.ഇഖ്ബാല്‍, കെ.പി നിസാര്‍, അഹമദ് കബീര്‍ ഹുദവി, പി.എ മന്നാന്‍, പി.ഇര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സിക്രട്ടറി അഡ്വ. പി.വി സൈനുദ്ദീന്‍ സ്വാഗതവും എ.കെ അബൂട്ടി ഹാജി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *