കോഴിക്കോട്: മലയാളത്തിലെ ആദ്യത്തെ നോവലായ ‘കുന്ദലത’യുടെ രചയിതാവും നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകനും അഭിഭാഷകനും മലബാറിലെ ആദ്യത്തെ ഗേള്‍സ് സ്‌കൂളായ അച്യുതല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശില്‍പിയുമായ റാവു ബഹാദൂര്‍ അപ്പു നെടുങ്ങാടിയുടെ സ്മരണാര്‍ഥം അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും എട്ടിന് ചൊവ്വ വൈകുന്നേരം അഞ്ച് മണിക്ക് അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
മണപ്പുറം ഫിനാന്‍സ് ചെയര്‍മാന്‍ വി.പി നന്ദകുമാര്‍, എഴുത്തുകാരിയും ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂള്‍ ടീച്ചറുമായ ശ്രീരമ ശ്രീജിത്ത്, നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സന്തോഷ് നിസ്വാര്‍ഥ്, സീനിയര്‍ അഭിഭാഷകയും നോട്ടറി പബ്ലിക്കുമായ കോഴിക്കോട് ബാറിലെ അഡ്വ.മാളു.കെ പ്രഭാകര്‍ എന്നിവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 25000 രൂപയുടെ എന്‍ഡോവ്‌മെന്റും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വാര്‍ത്താസമ്മേളനത്തില്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ എന്‍.വി ബാബുരാജ്, കണ്‍വീനര്‍ പി.കെ ലക്ഷ്മീദാസ്, വൈസ് ചെയര്‍മാന്‍ കെ.എം ശശിധരന്‍, ജോ. കണ്‍വീനര്‍ പി.രാധാകൃഷ്ണന്‍, ഗാന്ധിയന്‍ പി.അനില്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.