കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വ്യായാമത്തോടൊപ്പം വ്യക്തി ശുചിത്വവും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒക്‌ടോബര്‍ രണ്ട് മുതല്‍ തുടങ്ങിവന്ന ഫിറ്റ് ഇന്ത്യ-ഫ്രീഡം റണ്‍ 3.0 ഭാഗമായി സായി സെന്റര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റി റണ്‍ സംഘടിപ്പിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പറും മുന്‍ ഇന്റര്‍നാഷണല്‍ വെറ്ററന്‍ന്‍ പവര്‍ ലിഫ്റ്ററും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലിസ്റ്റുമായയ സി. പ്രേമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സുലൈമാന്‍ , സെന്റര്‍ ഇന്‍ ചാര്‍ജ് ആന്‍ഡ് വോളിബോള്‍ കോച്ച് ലിജോ ഇ.ജോണ്‍, സായി കോഴിക്കോട് എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലെ കുട്ടികള്‍, കോച്ചുമാര്‍, കോഴിക്കോട് സായി സെന്ററിലെ കുട്ടികള്‍ കോച്ചുമാര്‍ , സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ യൂണിറ്റി റണ്ണില്‍ പങ്കെടുത്തു. സ്വച്ഛത ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ബീച്ച്, കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയവും അതിന്റെറ പരിസരങ്ങളും കോഴിക്കോട് സായി ഹോസ്റ്റല്‍ പരിസരങ്ങളും മാലിന്യ വിമുക്തമാക്കുകയും ചെയ്തു.