കോഴിക്കോട്: വ്യവസായ, വാണിജ്യ സൗഹൃദ സംസ്ഥാനമല്ല കേരളം എന്നത് സംസ്ഥാനത്തിന്റെ സാധ്യതകളെക്കുറിച്ചന്വേഷിക്കാതെ നടക്കുന്ന തെറ്റായ പ്രചാരണമാണെന്ന് ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സി.ബാലഗോപാല്‍ പറഞ്ഞു. വ്യവസായലോകത്തെ ആളുകള്‍ പോലും ഇപ്പോഴും ഈ തെറ്റിധാരണയുടെ വക്താക്കളാകുകയാണ്. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസറ്റീവായി പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന രീതിയിലേക്ക് നമ്മുടെ വ്യവസായികളടക്കം മാറണമെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്നതു പോലുള്ള ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഇവിടെയും ഉണ്ടാകുന്നുള്ളൂവെന്നതാണ് തന്റെ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പലപ്പോഴും വ്യക്തതയില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് തെറ്റിധാരണ കൂട്ടുന്നതിന് കാരണമാകുന്നുണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ചേംബര്‍ മുന്‍ പ്രസിഡന്റ് ശ്യാം സുന്ദര്‍ അധ്യക്ഷത വഹിച്ചു. അനില്‍ ബാലന്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ടി. ഗോപകുമാര്‍, പോള്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.