കോഴിക്കോട്: കാഷ്‌ലെസ് ക്യാമ്പസ് (ഡിജിറ്റല്‍ ബാങ്കിങ്) പദ്ധതിക്കായി ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. ഇനിമുതല്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ എല്ലാ പേയ്മെന്റുകളും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയായിരിക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പി.എം മുബാറക് പാഷ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ (സി.ജി.എം) സി.എം മിനോച്ച, ഫീല്‍ഡ് ജനറല്‍ മാനേജര്‍ (എഫ്.ജി.എം) എം.രവീന്ദ്രബാബു, റീജ്യണല്‍ ഹെഡ് ടി.എസ് ശ്യാം സുന്ദര്‍, ഡെപ്യൂട്ടി റീജ്യണല്‍ ഹെഡ് പ്രീതി രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 8.25% മുതല്‍ ഭവനവായ്പയും 8.40 മുതല്‍ വാഹന വായ്പയും നല്‍കുന്നു. സീറോ മുന്‍കൂര്‍ പേയ്മെന്റ് പെനാല്‍ട്ടിയും പ്രോസസ്സിംഗ് ചാര്‍ജുകളോടുകൂടിയുള്ള CIBIL സ്‌കോറിനെ അടിസ്ഥാനമാക്കിയാണ് എല്ലാ ലോണുകളും. 599 ദിവസത്തേക്ക് 7.00% ടേം ഡെപ്പോസിറ്റ് നിരക്കുകളാണുള്ളത് (മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50% അധികമായി ബാധകം).