കലാ ഉത്സവ് സംഘടിപ്പിച്ചു

കലാ ഉത്സവ് സംഘടിപ്പിച്ചു

മാഹി: മയ്യഴി മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാഭിരുചി പരീക്ഷിക്കുന്നതിനായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആവിഷ്‌കരിച്ച സമഗ്ര ശിക്ഷയിലൂടെ നടപ്പാക്കുന്ന ഏകദിന കലാ ഉത്സവ് സി.ഇ ഭരതന്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ മയ്യഴി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ പി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ എ.ഡി.പി.സി ഹരീന്ദ്രന്‍ കെ.പി സ്വാഗതവും ഉസ്മാന്‍ ഗവ. ഹൈസ്‌ക്കൂള്‍ പ്രധാനാധ്യാപകന്‍ എം.മുസ്തഫ നന്ദിയും പറഞ്ഞു. നൂറിലേറെ വിദ്യാര്‍ഥികള്‍ വിവിധ കലാ മത്സരങ്ങളില്‍ മാറ്റുരച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *