കക്കോടി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധി വിതരണം ചെയ്തു

കക്കോടി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധി വിതരണം ചെയ്തു

കക്കോടി: ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധി കൈമാറലും വികസന റിപ്പോർട്ട് പ്രകാശനവും ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി ഷീബ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളിൽ നിന്ന് സംഭാവനയായി സ്വീകരിക്കുന്ന തുകയാണ് ദുരിതാശ്വാസ നിധിയായി വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് പഞ്ചായത്ത് വിതരണം നടത്തുന്നത്. കിടപ്പുരോഗിയായ മുസ്തഫ മുപ്പറ്റമ്മൽ, കോക്ലിയർ ഇംപാക്ട് സർജറി നടത്തിയ ആത്മിക, രവീന്ദ്രൻ എന്നിവർക്കാണ് ധനസഹായം നൽകിയത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ താഴത്തെയിൽ ജുമൈലത്ത്, പുനത്തിൽ മല്ലിക, കൈതമോളി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് ടി.ടി വിനോദ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി യു.കെ രാജൻ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *