തലശ്ശേരി: ചരിത്രത്തിന്റെ ഭാഗമാവാന്‍ പോകുന്ന ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന് കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കും. ഡിസംബര്‍ 29 മുതല്‍ ജനുവരി മൂന്ന്‌വരെ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ലൈബ്രറി കോണ്‍ഗ്രസ്സില്‍ പരമാവധി ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുക്കും. തകര്‍ന്നു പോയ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ഇടതു സര്‍ക്കാരിന്റെ നേത്യത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായാണ് ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ രജിസ്‌ട്രേഷന്‍ ഫോറവും ചെക്കും ഡോ.വി. ശിവദാസന്‍ എം.പിക്ക് ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ കൈ മാറി. ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, ഡയകക്ടര്‍ കെ.രാജകുറപ്പ് , സെക്രട്ടറി പി.എം ഹേമലത എന്നിവര്‍ പങ്കെടുത്തു.