കൊച്ചി: വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ത്രേസ്യ അവര ( 93 ) നിര്യാതയായി. എറണാകുളം വടുതല സെന്റ് ആന്റണീസ് പള്ളി ഇടവകയാണ്. പരേതനായ കളത്തിപ്പറമ്പില്‍ അവരായാണ് ഭര്‍ത്താവ്. ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ കൂടാതെ മേരി ജോസഫ്, ട്രീസ ജോസഫ് ജോര്‍ജ്, ജൂഡ് ആന്‍സണ്‍ എന്നിവര്‍ മക്കളാണ്. ഇന്ന് വൈകീട്ട് നാലിന് വടുതല സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചാണ് മൃതസംസ്‌കാര ശുശ്രൂഷ.