ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; ആദ്യ ദിനത്തില്‍ ശ്രദ്ധേയമായി ഇന്ത്യന്‍ പവലിയന്‍

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; ആദ്യ ദിനത്തില്‍ ശ്രദ്ധേയമായി ഇന്ത്യന്‍ പവലിയന്‍

രവി കൊമ്മേരി

ഷാര്‍ജ: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കോട്ടയം നസീറും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുപടെ ഭാഗമായി. അന്‍പതോളം മനോഹരമായ ചിത്രങ്ങളുടെ ഒരു പുസ്തക ശേഖരവും, അതിലും മനോഹരമായ പെയിന്റിംഗുകളുടെ ചിത്രപ്രദര്‍ശനവും ഒരുക്കിയാണ് ഈ വര്‍ഷം കോട്ടയം നസീര്‍ ഇന്ത്യന്‍ പവലിയനില്‍, പ്രത്യേകിച്ച് കേരളത്തിന്റെ മേഖലയില്‍ കൈരളി ബുക്സ്റ്റാളിലൂടെ ഇന്ത്യന്‍ പവലിയന്‍ ശ്രദ്ധേയമാക്കിയത്.
വളരെ വലിയ ക്യാന്‍വാസുകളിലും, ഗ്ലാസുകളിലും കണ്ണഞ്ചിപ്പിക്കുന്ന പെയ്ന്റിംഗുകളാണ് കോട്ടയം നസീര്‍ ഒരുക്കിയിരിക്കുന്നത്.

ചിത്രപ്രദര്‍ശനത്തിന്റേയും പുസ്തക വില്‍പ്പനയുടേയും ഔദ്യോഗിക ഉദ്ഘാടനം കൈരളി പവലിയനില്‍ നടനും സംവിധായകനുമായ നാദിര്‍ഷ നിര്‍വഹിച്ചു. എ.എ.കെ ഗ്രൂപ്പ് കമ്പനിയുടെ പാര്‍ട്ണര്‍ അനീഷ് ആദ്യ പെയിന്റിംഗ് സ്വന്തമാക്കി. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ മുന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, തായ് സംഘടനയുടെ യു.എ.ഇ കമ്മറ്റി അംഗം മനാഫ് കൂടാതെ നിരവധി മാധ്യമപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *