പട്ടാമ്പി: പഠനത്തോടൊപ്പം കൃഷിയേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹാര്‍വെസ്റ്റേ സംഘടിപ്പിക്കുന്ന കൃഷിക്കൂട്ടം പദ്ധതിയിലൂടെ വിദ്യാലയങ്ങളില്‍ പപ്പായ തൈകള്‍ വിതരണം ചെയ്തു തുടങ്ങി. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി 30 സ്‌കൂളുകളിലാണ് ഗുണനിലവാരമുള്ള റെഡ് ലേഡി പപ്പായ തൈകള്‍ സൗജന്യമായി നല്‍കിയത്. പോഷകമൂല്യമുള്ള ഭക്ഷണത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളില്‍ എത്തിക്കുകയും വിഷരഹിത ഭക്ഷണത്തിലൂടെ പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. പപ്പായ തൈകളുടെ വിതരണോദ്ഘാടനം പട്ടാമ്പി ജി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ പ്രധാനാധ്യാപിക സുധ ടീച്ചര്‍ക്ക് പപ്പായതൈ നല്‍കി ഹാര്‍വെസ്റ്റേ ഡയരക്ടര്‍ അബ്ദുള്‍ അസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിയ പ്രസാദ്, അഖില്‍, അഷിത, സമീറ, വിനിത, മണികണ്ഠന്‍, സുദേവ്, ദീപക്, മഹേഷ്, ഷമീര്‍ ബാബു, ഡയരക്ടര്‍മാരായ ഉമ്മര്‍, മൊയ്തീന്‍ കുട്ടി, അരുണ്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. പട്ടാമ്പി ഉപജില്ലയിലെ 30 സ്‌കൂളുകളിലായി ആയിരത്തിലധികം പപ്പായ തൈകളാണ് വിതരണം ചെയ്തത്. പാലക്കാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും കൃഷിക്കൂട്ടം പദ്ധതി നടപ്പാക്കുമെന്ന് ഹാര്‍വെസ്റ്റേ ചെയര്‍മാനും എം.ഡിയുമായ വിജീഷ് കെ.പി അറിയിച്ചു.