കേരളീയം-2022 പുരസ്‌കാരം പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ഏറ്റുവാങ്ങി

കേരളീയം-2022 പുരസ്‌കാരം പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ഏറ്റുവാങ്ങി

തിരുവനന്തപുരം: കേരളത്തിലെ എട്ട് സാംസ്‌കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റി കേരളപ്പിറവിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കേരളീയം- 2022 പുരസ്‌കാരം ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണിരാജുവില്‍ നിന്നും എന്‍.ആര്‍.ഐ കൗണ്‍സില്‍ ചെയര്‍മാനും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്‍ പത്രാധിപരുമായ പ്രവാസി ബന്ധു ഡോ. എസ്.അഹമ്മദ് ഏറ്റുവാങ്ങി. പ്രവാസ ലോകത്തും മടങ്ങിയെത്തിയതിനു ശേഷവും പ്രവാസികളുടെ ഉന്നമനത്തിന് തീവ്രമായി യത്‌നിച്ച് സംഘടിത ദിശാബോധം പകര്‍ന്ന് ലക്ഷ്യം സാധ്യ മാക്കാന്‍ നടത്തിയ മഹത്തായ സേവനങ്ങളെ

അംഗീകരിച്ചുക്കൊണ്ടാണ് കേരളീയം പുരസ്‌കാരത്തിന് അദ്ദേഹംഅര്‍ഹത നേടിയത്. ജേബി മേത്തര്‍ എം.പി പൊന്നാടയണിയിച്ചു. പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി പ്രശംസ പത്രം ഡോ.എസ്. അഹമ്മദിന് സമര്‍പ്പിച്ചു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജയാ ഡാളി , അഡ്വ. ജലീല്‍ മുഹമ്മദ്, വനിതാ കമീഷന്‍ അംഗം ഷാഹിദ കമാല്‍, കേരള സാംസ്‌കാരിക പരിഷത്ത് ജില്ലാ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍, ചെയര്‍ പേഴ്‌സണ്‍ സിത്താര ഉള്ളത്ത്, പൂവച്ചല്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി എന്‍.എം ലത്തീഫ് സ്വാഗതവും ഷിഹാബ്ദീന്‍ നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *