മാഹി: പുതുച്ചേരി വിമോചന ദിനത്തില്‍ പന്തക്കല്‍ കുന്നുമ്മല്‍പ്പാലം കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേര്‍ പങ്കെടുത്തു. റാലി മാക്കുനി പന്തക്കല്‍ പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ സമാപിച്ചു. സമാപന സമ്മേളനം രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇത്തരം കൂട്ടായ്മകള്‍ ലഹരിക്കെതിരേ പ്രതിഷേധവുമായി മുന്നോട്ട് വന്നത് മറ്റു സംഘടനകള്‍ക്കും പ്രചോദനമാണെന്ന് എം.എല്‍.എ പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു മുഖ്യ പ്രഭാഷണം നടത്തി. മാഹി മേഖലയിലെ ചില പോലിസുകാര്‍ ലഹരി മാഫിയക്കാര്‍ക്കെതിരേ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബ കൂട്ടായ്മ പ്രസിഡന്റ് എന്‍.ഉണ്ണി, പി.കെ സജീവ് എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മ ഭാരവാഹികളായ പി.കെ സഹജന്‍, പി.കെ സുജന്‍, വി.പി ശശീന്ദ്രന്‍, എന്‍.സിഗേഷ് , മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി