എസ്.കെ.യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റായി ഗുലാം ഹുസൈന്‍ കൊളക്കാടനെ തെരെഞ്ഞെടുത്തു

എസ്.കെ.യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റായി ഗുലാം ഹുസൈന്‍ കൊളക്കാടനെ തെരെഞ്ഞെടുത്തു

കൊടിയത്തൂര്‍ : കഴിഞ്ഞ 15 വര്‍ഷമായി പി.ടി.എ പ്രസിഡന്റ് സ്ഥാനത്ത് വിവിധ കോളേജുകളിലും സ്‌കൂളുകളിലും തിളങ്ങിയ കൊളക്കാടന്‍ ഗുലാം ഹുസൈന്‍ വീണ്ടും സൗത്ത് കൊടിയത്തൂര്‍ യു.പി സ്‌കൂളിലെ പി.ടി.എ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. പി.ടി.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചേന്നമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാത്തമംഗലം ഐ.ടി.ഐ, ചാത്തമംഗലം എം.ഇ.എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ 15 വര്‍ഷത്തോളം പി.ടി.എ പ്രസിഡന്റായും വൈസ് പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എസ്.കെ.യു.പി പി.ടി.എ ജനറല്‍ബോഡിയിയാണ് അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് സി.ടി കുഞ്ഞായി അധ്യക്ഷത വഹിച്ചു. എച്ച്.എം കദീജ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ടി മുജീബ് മാസ്റ്റര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മുജീബ് മാസ്റ്റര്‍ ,അഹമ്മദ് കുട്ടി മാസ്റ്റര്‍ മഠത്തില്‍, അമീദ് ചാലീല്‍, അബ്ദു മാസ്റ്റര്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഗിരീഷ് കൊടിയത്തൂര്‍ തുടങ്ങിയയവര്‍ സംസാരിച്ചു. മുന്‍ പ്രസിഡന്റ് കുഞ്ഞായിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനത്തെ എല്ലാവരും പ്രശംസിച്ചു.

സി.ടി കുഞ്ഞായിയുടെ മറുപടി പ്രസംഗത്തോട് കൂടി നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിലേക്കുള്ള നടപടി മുജീബ് മാസ്റ്ററും കദീജ ടീച്ചറും മുഹമ്മദ് കുട്ടി മാസ്റ്ററുമാണ് നിയന്ത്രിച്ചത്. തുടര്‍ന്ന് 13 അംഗ പി.ടി.എ എക്‌സിക്യൂട്ടിവ് അംഗങ്ങളെയും പത്തംഗ സ്റ്റാഫുകളെയും തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന ഭാരവാഹി എക്‌സിക്യൂട്ടീവ് മീറ്റിങ്ങിലാണ് ഗുലാം ഹുസൈന്‍ കൊളക്കാടനെ പ്രസിഡന്‍ായും സി.ടി കുഞ്ഞോഴി അബ്ദുല്‍ ഹമീദ് മഠത്തില്‍, ഹമീദ്ചാലില്‍ അബ്ദു മാസ്റ്റര്‍ എന്നിവരെ വൈസ് പ്രസിഡന്റായും ചാലില്‍ അബ്ദു മാസ്റ്ററെ ഓഡിറ്ററായും തെരെഞ്ഞെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *