ഷാര്‍ജ: ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം. നൂറോളം രാജ്യങ്ങളില്‍നിന്നുള്ള എഴുത്തുകാരുടെ പതിനഞ്ചുലക്ഷത്തോളം പുസ്തകങ്ങളാണ് പുസ്തകോത്സവത്തിലുള്ളത്. ചിരന്തനാ പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തിലുള്ള ഹാള്‍ നമ്പര്‍ 7-ലെ ZE-7 സ്റ്റാളും സജീവമാണ്.
വാക്കുകള്‍ വ്യാപിക്കട്ടെ എന്ന ആശയത്തിലൂന്നിയാണ് ഷാര്‍ജാ പുസ്തകോത്സവം കൊടിയേറുന്നത്. നാളെ മുതല്‍ 12 ദിവസങ്ങളിലായാണ് അന്താരാഷ്ട്ര പുസ്തകപ്പൂരം നീണ്ടുനില്‍ക്കുക. ലോകമെങ്ങുമുള്ള പ്രസാധകരും എഴുത്തുകാരും സംഗമിക്കുന്നതോടൊപ്പം പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങളും വായനക്കാരുമായുള്ള സംവാദങ്ങളും അരങ്ങു കൊഴിപ്പിക്കും. നിയമസഭ സാമാജികത്വത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇതിഹാസം എന്ന പുസ്തകം ആറിന് വൈകുന്നേരം നാല് മണിക്ക് പ്രകാശനം ചെയ്യുമെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
‘ഉമ്മന്‍ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്’ എന്ന പേരില്‍ വീക്ഷണം പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കിയത്. ചിരന്തന പബ്ലിക്കേഷന്റെ 35ാമത്തെ പുസ്തകം പുന്നക്കന്‍ മുഹമ്മദലി ‘കാലം സാക്ഷി’, സമയം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് മാഷിന്റെ ബഷീര്‍ കൃതികളുടെ പഠനഗ്രന്ഥമായ ‘അനുരാഗികള്‍ പാപികളും’ പ്രകാശനങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിപ്പിക്കുന്നുണ്ട്.
ചിരന്തനയുടെ ZE-8 സ്റ്റാളില്‍ ലഭിക്കുന്ന പ്രസിദ്ധീകരണങ്ങള്‍
1)അനുരാഗികള്‍ പാപികള്‍ 2)ജീവിതം തന്നെ ഫോക്-ലോര്‍ 3)വിശുദ്ധ ഖുറാന്‍ (പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്), 4)സമൂഹം സംസ്‌കാരം, (പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ്), 5)ബാല്യത്തിന്റെ പാഠപുസ്തകം (മനോഹരന്‍ വെങ്ങര) 6)നാട്ടുമുറ്റത്തെ തേന്മാവുകള്‍ (മനോഹരന്‍ വെങ്ങര), 7)പുഴകളും,കിളികളും, പൂമരങ്ങളും (ഡോ. എ.എസ്.പ്രശാന്ത് കൃഷ്ണന്‍), 8)ഭാഷാ രസായനം (പ്രൊഫ. മെക്കാട്ട് കേശവ പട്ടേരി), 9)ഗിന്‍ജികെ
(ബാലകൃഷ്ണന്‍ കൊയ്യാല്‍), 10)മാധ്യമം വിനിമയവും, വിചിന്തനവും (ഡോ.കെ.വി.ജൈനി മോള്‍ രമേഷ്), 11) ദേവദാരു പൂക്കുന്ന താഴ്‌വര(പത്മന്‍ നാറാത്ത്), 12)ജീവിതത്തിന്റെ സര്‍വ്വകലാശാല (എസ്.എച്ച്.എ.മജീദ്), 13)പുതുനോവല്‍ വായനകള്‍ (ഡോ. ജിസാ ജോസ്), 14)പഞ്ചതന്ത്രം (ഡോ.അനില്‍കുമാര്‍), 15)സൗന്ദര്യത്തിന്റെ ആരോഗ്യശാസ്ത്രം (ഡോ.എന്‍.കെ.ശശിധരന്‍). 2022-ലെ ബുക്കര്‍ പ്രൈസ് പുരസ്‌കാര ജേതാവും ഇന്ത്യന്‍ എഴുത്തുകാരിയായ ഗീതാഞ്ജലിശ്രീ, ഇന്ത്യന്‍ -അമേരിക്കന്‍ എഴുത്തുകാരന്‍ ദീപക് ചോപ്ര, ഇന്ത്യന്‍ വംശജയായ കനേഡിയന്‍ കവയിത്രി രൂപി കൗര്‍ എന്നിവര്‍ പങ്കെടുക്കും.