തലശ്ശേരി: ബ്രണ്ണന്‍ മലയാളം സമിതിയുടെ രണ്ടാമത് മണി മല്ലിക സ്മാരക സാഹിത്യ പുരസ്‌കാരം മുരളീധരന്‍ തറയിലിന്റെ അരിക് ഫ്രെയിമുകള്‍ എന്ന കൃതിക്ക് ലഭിച്ചു. ഡോ. എ.ടി മോഹന്‍രാജ്, ഡോ. രവിശങ്കര്‍ എസ്.നായര്‍, ഡോ. പി.വി സജീവ് എന്നിവര്‍ ജൂറികളായുള്ള വിദഗ്ധ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്.15000 രൂപയും ഹരീന്ദ്രന്‍ പാലാട് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമടങ്ങിയതാണ് പുരസ്‌കാരം. ബ്രണ്ണന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയും അധ്യാപികയുമായിരുന്നു മണി മല്ലിക. അക്കാദമിക പുരസ്‌കാരത്തിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ മലയാളം പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കെ. ആര്‍ദ്ര, പി.വി സ്‌നേഹ, ഇ.അനഘ എന്നീ വിദ്യാര്‍ഥികള്‍ അര്‍ഹരായി. നവംബര്‍ 11ന് ഗവ.ബ്രണ്ണന്‍ കോളേജില്‍ വച്ച് പ്രശസ്ത നിരൂപകന്‍ ഡോ. ഇ.വി.രാമകൃഷ്ണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് മലയാളം സമിതി ഭാരവാഹികളായ വി.എസ് അനീഷ്, ഡോ. ജിസാ ജോസ്, ഡോ. രാജേശ്വരി എന്നിവര്‍ അറിയിച്ചു.