കുന്നംകുളം: കേള്‍വിശക്തി ഇല്ലാത്തവര്‍ക്ക് സ്വയംപര്യാപ്തത നേടാനായി തൊഴില്‍ ഉപകരണങ്ങളും കൂടുതല്‍ കേള്‍വിക്കായി ശ്രവണ സഹായിയും സൗജന്യമായി വിതരണം ചെയ്യാന്‍ പഞ്ചായത്ത് തലത്തില്‍ ഉപസമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് സൊസൈറ്റി ഓഫ് കേരള ഡെഫ് ഫാസിഫര്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കുന്നംകുളം മലബാര്‍ ഹാളില്‍ സംഘടിപ്പിച്ച സംഗമത്തില്‍ വച്ച് തയ്യല്‍ മെഷീനും കിറ്റ് വിതരണവും നടത്തി. സംഗമം അഡ്വ. ഷീബ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യാതിഥിയായിരുന്നു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.വി അബ്ദുല്‍ ജലീല്‍, കെ.എം ശിഹാബ്, എം.എല്‍ വര്‍ഗീസ്, ആബിദ പോര്‍ക്കുളം, ടി.ടി സിന്ധു എന്നിവര്‍ പ്രസംഗിച്ചു.