നിര്‍മാണ തൊഴിലാളികളുടെ തടഞ്ഞുവച്ച ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം: കേരള കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മണല്‍ തൊഴിലാളി യൂണിയന്‍ എച്ച്.എം.എസ്

നിര്‍മാണ തൊഴിലാളികളുടെ തടഞ്ഞുവച്ച ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം: കേരള കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മണല്‍ തൊഴിലാളി യൂണിയന്‍ എച്ച്.എം.എസ്

കോട്ടയം: കേരളത്തിലെ കെട്ടിട നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണെന്നും. ഇത് കുടിശ്ശിക സഹിതം ഉടന്‍ വിതരണം ചെയ്യണമെന്ന് കോട്ടയം വൈ.എം.സി.എ ഹാളില്‍ നടന്ന കേരള നിര്‍മാണ തൊഴിലാളി ആന്‍ഡ് മണല്‍ തൊഴിലാളി യൂണിയന്‍ എച്ച്.എം.എസ്. പത്താം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
എച്ച്.എം.എസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. തമ്പാന്‍ തോമസ് മുന്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍ കോട്ടുമല അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗവും യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.പി ജോണ്‍ സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എച്ച്. എം.എസ്. സംസ്ഥാന സെക്രട്ടറി ടോമി മാത്യു, അഡ്വ. സ്വാതി കുമാര്‍, കെ.കെ ചന്ദ്രന്‍, പി. കലാധരന്‍, കെ.വി ഭാസി, എ. നിസാര്‍, എന്‍.സി സുമോദ്, അഡ്വ.എ.രാജീവ്, കെ.എ. കുര്യന്‍, എം.ആര്‍ മനോജ്, കാഞ്ചന മേച്ചേരി, അനീഷ് ചേനക്കര എന്നിവര്‍ പ്രസംഗിച്ചു.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍ കോട്ടുമല സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ്. 10-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. 14 ജില്ലകളെ പ്രതിനിധീകരിച്ച് കെ.ഗംഗാധാരന്‍-കാസര്‍കോട്, എം.കെ.കുഞ്ഞിക്കണ്ണന്‍-കണ്ണൂര്‍, രഘുനാഥ്-വയനാട്, കെ.മൊയ്തീന്‍ കോയ- കോഴിക്കോട്, പി.അബ്ദുള്‍ ഗഫൂര്‍-മലപ്പുറം, കെ. മണികണ്ഠന്‍-പാലക്കാട്, ടി.വി വാസു-തൃശ്ശൂര്‍, കെ.പി കൃഷ്ണന്‍ കുട്ടി-എറണാംകുളം, എല്‍. രാജന്‍-ഇടുക്കി, ബി. അശോകന്‍-ആലപ്പുഴ, കെ.മത്തായി-കോട്ടയം, തങ്കമ്മ രാജന്‍-പത്തനംതിട്ട, ബാലചന്ദ്രന്‍-കൊല്ലം, കാട്ടാക്കട ശ്രീകണ്ഠന്‍-തിരുവനന്തപുരം. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഭാരാവാഹികളായി കൃഷ്ണന്‍ കോട്ടുമല (പ്രസിഡന്റ് ), സി.പി ജോണ്‍ (ജനറല്‍ സെക്രട്ടറി), പി.കലാധരന്‍ (വര്‍ക്കിങ് പ്രസിഡന്റ്) , അഡ്വ.സ്വാതി കുമാര്‍, എം.മനോജ്, എം.കെ കുഞ്ഞിക്കണ്ണന്‍, കെ.മൊയ്തീന്‍ കോയ (വൈസ് പ്രസിഡന്റുമാര്‍), കെ.കെ ചന്ദ്രന്‍, കെ.പി കൃഷ്ണന്‍ കുട്ടി, പി.ജി ജയകുമാര്‍, എന്‍. രാജന്‍, തങ്കമ്മ രാജന്‍ (സെക്രട്ടറിമാര്‍), കെ.വി ഭാസി (ട്രഷറര്‍) എന്നിവരടങ്ങിയ 39 അംഗ സംസ്ഥാന കമ്മിറ്റിയേയും 19 അംഗ എക്‌സിക്യൂട്ടിവ്മാരേയും സമ്മേളനം തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *