തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ക്കും, ലഹരി ഉപയോഗത്തിനുമെതിരേ നന്മയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അയിലം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുരേഷ് വദേഷ മുഖ്യ പ്രഭാഷണം നടത്തി. ‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ എന്ന കവിത കടയ്ക്കാവൂര്‍ പ്രേമചന്ദ്രന്‍ നായര്‍ ആലപിച്ചു.